25 April Thursday

ലൈബ്രറി കൗൺസിൽ 
പുസ്തകോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

ലൈബ്രറി കൗൺസിൽ വികസനസമിതി പുസ്തകോത്സവം സമാപനസമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ 
പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


ആലുവ
ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ മൂന്നുദിവസമായി ആലുവ യുസി കോളേജിൽ നടന്നുവന്ന പുസ്തകോത്സവം സമാപിച്ചു. സമാപനസമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലിറ്റിഷ ഫ്രാൻസിസ് അധ്യക്ഷയായി. ‘എഴുത്തുവഴിയിലെ പെൺപെരുമ’ വിഷയത്തിൽ ഡോ. മിനി ആലീസ്, ‘വായനയിലെ സ്ത്രീമുന്നേറ്റം’ വിഷയത്തിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ എന്നിവർ പ്രഭാഷണം നടത്തി.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ, സെക്രട്ടറി എം ആർ സുരേന്ദ്രൻ, യുസി കോളേജ് പ്രിൻസിപ്പൽ എം ഐ പുന്നൂസ്, ഷെറീന ബഷീർ, എ കെ മുരളീധരൻ, എസ് എ എം കമാൽ, പി തമ്പാൻ, കെ എം മുരുകേശൻ, ടി ആർ വിനോയ്കുമാർ, പി സി ജയ തുടങ്ങിയവർ സംസാരിച്ചു.

കണയന്നൂർ, ആലുവ, പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലുകളുടെ നേതൃത്വത്തിൽ നാടൻപാട്ട്, കുച്ചിപ്പുടി, മാജിക് ഷോ, വൺമാൻഷോ, കഥാപ്രസംഗം, സംഘഗാനം, സംഘനൃത്തം എന്നിവ അരങ്ങേറി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top