25 April Thursday

കളപ്പാറ റോഡ് നന്നാക്കുന്നില്ല; എംഎൽഎക്കെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

പെരുമ്പാവൂർ
കോടനാട്–--കൊമ്പനാട് റൂട്ടിൽ കളപ്പാറ റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും നന്നാക്കാത്തതിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ പ്രതിഷേധം. ഈ റോഡിലൂടെ എംഎൽഎ സഞ്ചരിക്കണമെന്നും റോഡ് കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കോടനാട് ഗ്രാമക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, റോഡിൽ അണിനിരന്ന് പ്രതിഷേധം സംഘടിപ്പിച്ചു. ജനകീയസമിതി പ്രസിഡന്റ് റാഫേൽ ആറ്റുപുറം ഉദ്ഘാടനം ചെയ്തു. എം എസ് രാജപ്പൻ, സുഗതൻ ആവൂകാരൻ, എം എ വർഗീസ്, ജിമ്മി ഏലിയാസ് എന്നിവർ സംസാരിച്ചു.

കോടനാട്ടുനിന്ന് കൊമ്പനാട്ടേക്ക്‌ എളുപ്പവഴിയിൽ പോകാവുന്ന പൊതുമരാമത്ത്‌ റോഡാണ്‌ വർഷങ്ങളായി തകർന്നുകിടക്കുന്നത്‌. കൂവപ്പടി, മുടക്കുഴ, വേങ്ങൂർ പഞ്ചായത്തുകളിലായി 3.6 കിലോമീറ്റർ ദൂരത്ത്‌ റോഡിലെ ടാറെല്ലാം ഇളകി കുഴിമാത്രമായി. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കുപോലും ഇതുവഴി സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്‌. 1998ൽ പൊതുമരാമത്തുവകുപ്പ്‌ കളപ്പാറ റോഡ് ഏറ്റെടുത്തു. മൂന്ന് പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡായിട്ടും ദയനീയസ്ഥിതി സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ എംഎൽഎ തയ്യാറായിട്ടില്ല. എംപി, എംഎൽഎ ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവർക്ക് ഫണ്ട് അനുവദിക്കാമായിരുന്നിട്ടും നടന്നിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top