26 April Friday

കാലവർഷം നേരിടാൻ 
ഒരുങ്ങി ജില്ല ; കൺട്രോൾ റൂമുകൾ സജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022


കൊച്ചി
ജില്ലയിൽ കാലവർഷം നേരിടാനുള്ള മുന്നൊരുക്കം പൂർത്തിയായി. ജില്ലാ, -താലൂക്കുതലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു. ആരോഗ്യം, അഗ്നി രക്ഷാസേന, പൊലീസ്, തീരദേശ പൊലീസ്, ഫീഷറീസ് തുടങ്ങിയ വകുപ്പുകളും കൺട്രോൾ റൂമുകൾ ആരംഭിച്ചു. അടിയന്തരസാഹചര്യം നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയെയും വിന്യസിച്ചു. മഴയെ തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തദ്ദേശസ്ഥാപനതലത്തിൽ ആരംഭിച്ച കൺട്രോൾ റൂമിൽ അറിയിക്കാം.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പറവൂർ താലൂക്കിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ താലൂക്കുതല സ്ക്വാഡ് രൂപീകരിച്ചു. കൊച്ചി താലൂക്കിൽ വൈപ്പിൻ, കൊച്ചി മേഖലകളിലെ മഴക്കാല മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഞ്ചംഗ സ്‌ക്വാഡിനെയും ചുമതലപ്പെടുത്തി. കുന്നത്തുനാട് താലൂക്കിലും മൂവാറ്റുപുഴ താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.

ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ഫോൺ:  -1077, -0484 2423513, 9400021077. താലൂക്ക് അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങൾ
ആലുവ-: 0484 2624052, കണയന്നൂർ: 0484 2360704, കൊച്ചി:- 0484 2215559, കോതമംഗലം: -0485 2860468, കുന്നത്തുനാട്: 0484 2522224, മൂവാറ്റുപുഴ: -0485 2813773, പറവൂർ: 0484-2972817.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top