26 April Friday

പെരിയാറിൽ ജലനിരപ്പ്‌ ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022


കോതമംഗലം
കനത്ത മഴയെത്തുടർന്ന് പെരിയാറിൽ ജലനിരപ്പ്‌ ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളിൽ ആറെണ്ണം ഉയർത്തി.  നാല്  ഷട്ടറുകൾ ഒരുമീറ്റർ വീതവും രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവുമാണ് ഉയർത്തിയത്. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. ആളുകളെ മാറ്റിത്താമസിപ്പിക്കേണ്ട സാഹചര്യമില്ലെന്ന്‌ ജില്ലാ ഭരണനേതൃത്വം അറിയിച്ചു.

34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇടമലയാറിൽനിന്നും - ലോവർപെരിയാറിൽനിന്നും ജലം ഭൂതത്താൻകെട്ട് ഡാമിൽ എത്തി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top