26 April Friday

ചരിത്രമുണർത്തി വൈപ്പിൻകരയുടെ അഭിവാദ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


വൈപ്പിൻ
സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ ആവേശോജ്വല സ്‌മരണകളു
ണർത്തി വൈപ്പിൻകര. കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടുകൾ കോർത്തിണക്കിയുള്ള പ്രചാരണബോർഡുകൾ പ്രവർത്തകരിൽ ആവേശം നിറയ്‌ക്കുകയാണ്‌. സഹോദരൻ അയ്യപ്പൻ നടത്തിയ മിശ്രഭോജനം, കെ കേളപ്പനും എ കെ ജിയും ഉൾപ്പെടെയുള്ള മഹാരഥന്മാർ നടത്തിയ ഗുരുവായൂർ സത്യഗ്രഹം, അധഃസ്ഥിതരുടെ അവകാശങ്ങൾക്കായി  പണ്ഡിറ്റ് കറുപ്പൻ നടത്തിയ കായൽസമരം എന്നിവ ഉൾപ്പെടുത്തിയുള്ള ബോർഡുകൾ വൈപ്പിൻകരയിലെ മൂന്നു പ്രധാന കേന്ദ്രങ്ങളിൽ ഉയർന്നു.


 

ഗോശ്രീ ജങ്ഷൻ, ഞാറക്കൽ ലേബർ കോർണർ, ചെറായി ദേവസ്വംനട എന്നിവിടങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. സിപിഐ എം നായരമ്പലം ലോക്കൽ കമ്മിറ്റി അംഗം കെ കെ ജോഷിയാണ് ഇവ രൂപകൽപ്പന ചെയ്തത്. ചരിത്രസംഭവങ്ങൾ ഓർമിപ്പിക്കുന്ന ആകർഷകമായ ബോർഡുകൾ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top