കൊച്ചി
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ഫിസിയോതെറാപ്പി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തൺ സ്‌പോർട്‌സ് കമന്റേറ്റർ ഷൈജു ദാമോദരൻ ഉദ്ഘാടനം ചെയ്തു. ദർബാർ ഹാൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച മാരത്തൺ രാജേന്ദ്രമൈതാനം, മേനക, ഹൈക്കോർട്ട് വഴി ക്യൂൻസ് വാക്‌വേയിൽ എത്തി തിരികെ രാജേന്ദ്രമൈതാനത്ത് എത്തി. വിജയികൾക്ക് കനിവ് ജില്ലാ സെക്രട്ടറി എം പി ഉദയൻ സമ്മാനം നൽകി. ഏരിയ പ്രസിഡന്റ് ടി എസ് ഷൺമുഖദാസ് അധ്യക്ഷനായി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി ആർ റെനീഷ്, പി എച്ച് ഷാഹുൽ ഹമീദ്, ആർ നിഷാദ്ബാബു, ആഷിത യഹിയ, വിനോദ് മാത്യു, വി എസ് ഉദയൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..