കളമശേരി
ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ 2ന്റെ ഭാഗമായി ഏലൂർ നഗരസഭയിൽ സംഘടിപ്പിച്ച സ്വച്ഛതാ റാലി മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. ചെയർമാൻ എ ഡി സുജിലിന്റെ നേതൃത്വത്തിൽ നടന്ന റാലി ഏലൂർ കിഴക്കുംഭാഗം ഇഎസ്ഐ ഡിസ്പെൻസറി പരിസരത്തുനിന്ന് ആരംഭിച്ചു. പാതാളം ജങ്ഷനിൽ സമാപിച്ചു. വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്ക് സമാപനച്ചടങ്ങിൽ സമ്മാനം നൽകി.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി എ ഷെരീഫ്, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി പി ബി കൃഷ്ണകുമാരി, ഹെൽത്ത് സുപ്രണ്ട് എസ് പി ജയിംസ്, ഹെൽത്ത് ഇൻസ്പെക്ടർ സജിമോൻ കെ വർഗീസ്, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. ഏലൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച ആരോഗ്യവിഭാഗം ജീവനക്കാർ, കുടുംബശ്രീ, ശുചീകരണ തൊഴിലാളികൾ എന്നിവർചേർന്ന് പൊതു ഇട ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ശനിയാഴ്ച ഹരിതകർമ സേനാംഗങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, വജ്രജൂബിലി ഫെലോഷിപ് കലാകാരന്മാർ അവതരിപ്പിച്ച ചവിട്ടുനാടകം, കവിതാപാരായണം എന്നിവ നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..