കൂത്താട്ടുകുളം
പാലക്കുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണിക്ക് ഉജ്വല വിജയം. 13 അംഗ ഭരണസമിതിയിൽ സഹകരണ സംരക്ഷണ മുന്നണിക്ക് പത്തും യുഡിഎഫിന് മൂന്നും സീറ്റ് ലഭിച്ചു.
എൻ കെ ജോസ്, ഷാജു ജേക്കബ്, ജെമറിൻ ടി ഈപ്പൻ, എൻ എം ജോർജ്, വി ടി ജയൻ, വി എം തമ്പി (വർഗീസ് മത്തായി), പി കെ ജോൺ, ബിന്ദു അജി, എൽറ്റി ബേബി, ഉമ സുരേഷ് എന്നിവരാണ് വിജയിച്ച സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ. യുഡിഎഫിൽനിന്ന് ഉല്ലാസ് തോമസ്, മജേഷ് കുട്ടപ്പൻ, ജെയ്സൺ ജോർജ് എന്നിവരാണ് ജയിച്ചത്. 49 വർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ച് 2018ലാണ് സഹകരണ സംരക്ഷണ മുന്നണി ബാങ്ക് ഭരണം നേടിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തിൽ മത്സരിച്ചെങ്കിലും പാനൽ തോറ്റു. വിജയിച്ച എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ഏരിയ സെക്രട്ടറി പി ബി രതീഷ്, ലോക്കൽ സെക്രട്ടറി ജോഷി സ്കറിയ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..