25 April Thursday

കാലവര്‍ഷം: ജാഗ്രതയോടെ ജില്ല

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


കൊച്ചി
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന്‌ കലക്‌ടർ നിർദേശിച്ചു. വകുപ്പുതലത്തിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കണം. കുട്ടമ്പുഴ സെറ്റിൽമെന്റിൽ വനംവകുപ്പിന്റെ മേൽനോട്ടത്തിൽ കൺട്രോൾ റൂം ആരംഭിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ കലക്‌ടർ ജാഫർ മാലിക്‌ നിർദേശിച്ചു.
മഴക്കാല മുന്നൊരുക്കം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇരുപത്തഞ്ചിനകം പൂർത്തിയാക്കണം.

വെള്ളക്കെട്ട് ഒഴിവാക്കാൻ കൊച്ചി കോർപറേഷനും കളമശേരി നഗരസഭയും  നടപടിയെടുക്കണം. റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം. വാട്ടർ അതോറിറ്റിയുടെ ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കി, റോഡുകൾ ഗതാഗതയോഗ്യമാക്കണം.
കൊച്ചി മെട്രോ ജോലികൾ നടക്കുന്നയിടങ്ങളിൽ ഗതാഗതത്തിന് തടസ്സമുണ്ടാകരുത്‌. കൊച്ചി സ്മാർട്ട് മിഷന്റെ മേൽനോട്ടത്തിലുള്ള റോഡുകളിൽ വെള്ളക്കെട്ട് ഒഴിവാക്കണം. പി ആൻഡ് ടി കോളനി ഉൾപ്പെടെ കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന്‌ നഗരസഭാ സെക്രട്ടറിയോട്‌ നിർദേശിച്ചു. പ്രദേശത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ച് സ്ഥിതി വിലയിരുത്തണം.

താലൂക്കുകളിൽ 20, 23, 25, 27 തീയതികളിൽ നാലുതരത്തിൽ മോക്‌ഡ്രിൽ നടത്തും. എൻഡിആർഎഫ് സംഘത്തെയും മോക്ഡ്രില്ലിൽ പങ്കാളികളാക്കും. വെള്ളിയാഴ്ച കൊച്ചി താലൂക്കിൽ ചുഴലിക്കാറ്റ്‌ രക്ഷാപ്രവർത്തന മോക്ഡ്രിൽ നടത്തും. ഡാമുകൾ തുറക്കുമ്പോൾ നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ  മോക്ഡ്രിൽ പറവൂർ, ആലുവ, മൂവാറ്റുപുഴ താലൂക്കുകളിൽ 23ന് നടത്തും. കനത്ത മഴയിൽ നടത്തുന്ന രക്ഷാപ്രവർത്തന മോക്ഡ്രിൽ 25ന് കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിൽ സംഘടിപ്പിക്കും. മണ്ണിടിച്ചിൽ രക്ഷാപ്രവർത്തന മോക്ഡ്രിൽ കോതമംഗലം താലൂക്കിൽ 27നും നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top