20 April Saturday

കനത്ത മഴ: പൈനാപ്പിള്‍ 
വിളവെടുക്കാനാകാതെ കര്‍ഷകര്‍

യൂസുഫ് പല്ലാരിമംഗലംUpdated: Wednesday May 18, 2022



കവളങ്ങാട്
മഴ കനത്തതോടെ ജില്ലയിലെ കിഴക്കൻ മേഖലയിൽ പൈനാപ്പിൾ വിളവെടുക്കാനാകാതെ കർഷകർ. പൈങ്ങോട്ടൂർ, കടവൂർ, കവളങ്ങാട്, പോത്താനിക്കാട് പ്രദേശത്തുള്ള ഏക്കറുകണക്കിന് പൈനാപ്പിൾ കൃഷിയാണ് ഇതുമൂലം നശിക്കുന്നത്. ടൺകണക്കിന് പൈനാപ്പിളാണ് കൃഷിയിടത്തിൽത്തന്നെ നശിക്കുന്നത്. പഴുത്ത പൈനാപ്പിളിന് നല്ല വിപണിയുണ്ടായിരുന്നെങ്കിലും മഴ കനത്തതോടെ ഈ കച്ചവടം നിലച്ചതാണ് കർഷകരെ ദുരിതത്തിലാക്കിയത്. ‌\

വേനൽക്കാലത്ത് പഴക്കടകളിലും വഴിയോരത്തും പൈനാപ്പിളിന് നല്ല മാർക്കറ്റായിരുന്നു. എന്നാൽ, കിലോയ്‌ക്ക് 10 രൂപപോലും ഇപ്പോഴില്ലെന്നും വാങ്ങാനാരുമെത്തുന്നുമില്ലെന്നും വ്യാപാരികൾ പറയുന്നു. പച്ച പൈനാപ്പിളിന് 30 രൂപവരെ മൊത്തവിലയുണ്ട്. കർണാടകം, മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കാണ് മുഖ്യമായും പച്ച പൈനാപ്പിൾ കയറ്റുമതി. റമദാൻ സീസണിൽ 50 രൂപ വിലയുണ്ടായിരുന്ന പഴമാണ് കാലാവസ്ഥ മാറിയപ്പോൾ പത്തിലേക്കെത്തിയത്.

സീസൺ കാലത്തിനുമുമ്പ് 35 മുതൽ 40 വരെ വിലയുണ്ടായിരുന്നു. കിഴക്കൻ മേഖലകളിൽനിന്ന് സംഭരിക്കുന്ന പൈനാപ്പിൾ വാഴക്കുളം അഗ്രോ പ്രോസസിങ് കമ്പനിയിലെത്തിച്ച് സംസ്‌കരണം നടത്തിയിരുന്നു. എന്നാൽ, അവിടെയും പൈനാപ്പിൾ സംഭരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. പൈനാപ്പിൾ ഉൽപ്പാദനം വർധിച്ച സമയത്തുള്ള വിലയിടിവ് ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top