26 April Friday

കുടുംബശ്രീ തെരഞ്ഞെടുപ്പ് : 599 എഡിഎസില്‍ 
തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022


കൊച്ചി
ജില്ലയിൽ 599 കുടുംബശ്രീ ഏരിയ ഡെവലപ്മെന്റ്‌ സൊസൈറ്റി (എഡിഎസ്)യിലേക്കുള്ള തെര‍ഞ്ഞെടുപ്പ് പൂർത്തിയായി. ഞായറാഴ്ച 154 എഡിഎസിലും തിങ്കളാഴ്ച 445 എഡിഎസിലും തെരഞ്ഞെടുപ്പ് നടന്നു. ജില്ലയിൽ 1831 കുടുംബശ്രീ എഡിഎസുണ്ട്. ഇനി 1232 എഡിഎസിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ ചിലർ കോവിഡ് ബാധിതരായതിനാൽ ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നില്ല.

ത്രിതല സംഘടനാ സംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമാണ്‌ എഡിഎസിലേക്കുള്ളത്‌. തെരഞ്ഞെടുപ്പ് 21ന് പൂർത്തിയാകും. സിഡിഎസ്‌ തെരഞ്ഞെടുപ്പ്‌ 25ന് നടക്കും. 26ന്‌ ഭരണസമിതി അധികാരത്തിൽ വരും. 

27,516 അയൽക്കൂട്ടങ്ങളാണ്‌ ജില്ലയിലുള്ളത്‌. 26,797 അയൽക്കൂട്ടങ്ങളിൽ ഭാരവാഹികളായി. 719 അയൽക്കൂട്ടങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നില്ലെന്ന് എഴുതി നൽകി. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഈ അയൽക്കൂട്ടങ്ങൾ ഇല്ലാതാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top