25 April Thursday

കേരള ബാങ്കിൽ 1500 പേർക്കുകൂടി ഉടൻ നിയമനം: മന്ത്രി വാസവൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021


കൂത്താട്ടുകുളം
കേരള ബാങ്കിൽ പിഎസ്‌സി മുഖേന 1500 പേർക്കുകൂടി ഉടൻ നിയമനം നൽകുമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ. മുത്തോലപുരം സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ശതാബ്ദിസ്മാരക മന്ദിരനിർമാണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൂറുദിന കർമപദ്ധതിയിൽ സഹകരണമേഖലയിൽ 10,000 പേർക്ക് ജോലി നൽകാനാണ്‌ ലക്ഷ്യമിട്ടതെങ്കിലും 20,587 പേർക്ക് ജോലി നൽകിയതായും മന്ത്രി പറഞ്ഞു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി.

സിസ്റ്റർ മേരി ബനീഞ്‌ജ സാഹിത്യ അവാർഡ് നോവലിസ്‌റ്റ്‌ പെരുമ്പടവം ശ്രീധരന് മന്ത്രി സമ്മാനിച്ചു. തോമസ് ചാഴികാടൻ എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ആൻഡ്രൂസ്, അസിസ്‌റ്റന്റ്‌ രജിസ്ട്രാർ സി പി രമ, ഫാ. സിറിയക് വടക്കേൽ, ബാങ്ക് പ്രസിഡന്റ് എം പി ജോസഫ്, ബോർഡ് മെമ്പർമാരായ ജോണി അരിക്കാട്ടേൽ, വി എം മാത്യു, സെക്രട്ടറി യു എസ് ലിബിഷ എന്നിവർ പങ്കെടുത്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top