18 December Thursday

ജില്ലാ കായികമേളയ്ക്ക്‌ പ്രൗഢ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പില്‍ പെൺകുട്ടികളുടെ (അണ്ടർ 20) 100 മീറ്റർ ഫൈനലില്‍നിന്ന്

കോതമംഗലം
ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് കോതമംഗലം എംഎ കോളേജ് സ്റ്റേഡിയത്തിൽ പ്രൗഢോജ്വല തുടക്കം. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി എ ബാബു അധ്യക്ഷനായി. പ്രൊഫ. സി ജെ ജെയ്‌മോൻ, സോളമൻ ആന്റണി എന്നിവർ സംസാരിച്ചു.
47 സ്കൂൾ–-കോളേജ്–-സ്പോർട്സ് അക്കാദമികളിൽനിന്നായി ആയിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്‌. ആദ്യദിനം 88 ഇനങ്ങളിൽ മത്സരം നടന്നതിൽ 406 പോയിന്റുമായി കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി ഒന്നാമതും 229.5 പോയിന്റുമായി കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് രണ്ടാമതും 78 പോയിന്റുമായി തേവയ്ക്കൽ വിദ്യോദയ സ്കൂൾ മൂന്നാമതുമെത്തി. കായികമേളയിൽ അഞ്ച് മീറ്റ് റെക്കോഡുകൾ പിറന്നു.
എംഎ അക്കാദമി 31 സ്വർണവും 22 വെള്ളിയും 15 വെങ്കലവും നേടി. മാർ ബേസിലിന് 10 സ്വർണവും 16 വെള്ളിയും എട്ട്‌ വെങ്കലവുമുണ്ട്. തേവയ്ക്കൽ സ്കൂൾ മൂന്ന്‌ സ്വർണവും നാല്‌ വെള്ളിയും അഞ്ച്‌ വെങ്കലവും നായരമ്പലം സ്കൂൾ രണ്ട്‌ സ്വർണവും രണ്ട്‌ വെള്ളിയും ഏഴ്‌ വെങ്കലവും നേടി. ആദ്യ മൂന്ന്‌ സ്ഥാനക്കാർക്ക് സംസ്ഥാനമത്സരത്തിൽ പങ്കെടുക്കാം.
അണ്ടർ 14, 16, 18, 20 ആൺ–-പെൺ വിഭാഗങ്ങളിൽ ട്രാക്ക് ആൻഡ് ഫീൽഡ് വിഭാഗങ്ങളിലാണ്‌ മത്സരം. മേള ഞായറാഴ്ച സമാപിക്കും. വൈകിട്ട് 4.30-ന് വിജയികൾക്ക് എംഎ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് സമ്മാനം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top