കൊച്ചി> കേരളത്തിന് അർഹമായ സാമ്പത്തികവിഹിതം നിഷേധിച്ചും വായ്‌പപരിധി വെട്ടിക്കുറച്ചും ഞെരുക്കുന്ന കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയനീക്കത്തിനെതിരെ ജില്ലയാകെ പ്രതിഷേധമിരമ്പി. സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ മണ്ഡലം കേന്ദ്രങ്ങളിൽ നടത്തിയ സായാഹ്നധർണയിൽ ആയിരങ്ങൾ പങ്കെടുത്തു. കേരളത്തിനെതിരായ കേന്ദ്ര സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, തൊഴിലില്ലായ്‌മ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ധർണ.
എറണാകുളത്ത് ബോട്ട് ജെട്ടി ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ധർണ ഉദ്‌ഘാടനം ചെയ്‌തു. കളമശേരി മണ്ഡലം കരുമാല്ലൂർ ആനച്ചാലിൽ ധർണ സംസ്‌ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്‌തു. കൊച്ചി മണ്ഡലത്തിലെ പള്ളുരുത്തിയിൽ സി എം ദിനേശ്‌മണിയും മൂവാറ്റുപുഴ കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡ് ജങ്‌ഷനിൽ- എം എം മണിയും കോതമംഗലം മുനിസിപ്പൽ ഓഫീസിന് എതിർവശത്ത് എസ് ശർമയും പറവൂർ പഴയ മുനിസിപ്പൽ പാർക്ക് ജങ്‌ഷനിൽ- കെ ചന്ദ്രൻപിള്ളയും പെരുമ്പാവൂർ ഓടക്കാലി കവലയിൽ -എസ് സതീഷും ധർണ ഉദ്‌ഘാടനം ചെയ്‌തു.
പിറവത്ത് -പി ആർ മുരളീധരനും തൃപ്പൂണിത്തുറ കുണ്ടന്നൂർ ജങ്‌ഷനിൽ ജോൺ ഫെർണാണ്ടസും കുന്നത്തുനാട് കോലഞ്ചേരിയിൽ എം പി പത്രോസും അങ്കമാലി റെയിൽവേ സ്‌റ്റേഷൻ ജങ്‌ഷനിൽ പുഷ്‌പ ദാസും വൈപ്പിൻ ഗോശ്രീ ജങ്‌ഷനിൽ ആർ അനിൽകുമാറും തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്‌സ് ജങ്‌ഷനിൽ എം അനിൽകുമാറും ആലുവ മാർക്കറ്റ് ജങ്‌ഷനിൽ സി ബി ദേവദർശനനും ധർണ ഉദ്‌ഘാടനം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..