26 April Friday

കോൺഗ്രസിനെ ജനം
 തിരസ്കരിക്കും: പി രാമഭദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


ആലുവ
അടിസ്ഥാനജനതയെ മറന്ന കോൺഗ്രസിനെ ജനം തിരസ്കരിക്കുമെന്ന് കേരള ദളിത് ഫെഡറേഷൻ (കെഡിഎഫ് ) സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി രാമഭദ്രൻ പറഞ്ഞു. സാമൂഹികനീതിയുടെ രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ തീരുമാനം അവർക്ക്‌ തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഡിഎഫ് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഡിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ് പ്രഹ്ലാദൻ അധ്യക്ഷനായി. രാജൻ വെമ്പിളി, ഐസക് വർഗീസ്, കെ ഗോപാലകൃഷ്ണൻ, എ എസ് രാമചന്ദ്രൻ, ആർ ദാമോദരൻ, മധുമോൾ പഴയിടം, സുധീഷ് പയ്യനാട്, ബാബു വേങ്ങൂർ, പി ഡി ബാബു പാസ്റ്റർ, കെ ശശികുമാർ, ശൂരനാട് അജി, പി എസ് നിഷ, അംബിക പൂജപ്പുര, ജോർജ് മാത്യു, കെ ദാസൻ, വി എ രാജേഷ്, ആർ ശ്രീജിത്, സാജൻ പഴയിടം എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top