കളമശേരി
ശാസ്ത്ര സാങ്കേതിക പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും രംഗത്ത് നടത്തിയ ഇടപെടലുമായി അമ്പതാണ്ട് പിന്നിടുന്ന കുസാറ്റ് ‘മികവിലേക്കൊരു യാത്ര'എന്നപേരിൽ ചരിത്ര ഗ്രന്ഥരചന പൂർത്തിയാക്കി. കുസാറ്റിന്റെ ചരിത്രഗ്രന്ഥം ശനി രാവിലെ 9.30ന് വ്യവസായമന്ത്രി പി രാജീവ് പ്രകാശിപ്പിക്കും.
‘എ ജേര്‍ണി ടുവേഡ്സ് എക്സലന്‍സ്: 50 ഇയേഴ്‌സ് ഓഫ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി’ എന്നാണ് പുസ്തകത്തിന്റെ പേര്. 25 അധ്യായങ്ങളിലായി 260 പേജുകളുണ്ട്.
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചരിത്രത്തിലാദ്യമായി നടക്കുന്ന സർവകലാശാലാ ചരിത്ര പുസ്തകപ്രകാശനം കുസാറ്റ് കുടുംബത്തിന്റെ ഒത്തുചേരൽ കൂടിയാകും.2022-ല്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍വകലാശാല 500-ല്‍ താഴെ വിദ്യാര്‍ഥികളുമായാണ് 1971-ല്‍ പ്രവർത്തനമാരംഭിച്ചത്. നിലവിൽ 26 രാജ്യങ്ങളില്‍നിന്നുള്ള 8000 വിദ്യാര്‍ഥികളും അഞ്ഞൂറോളം ഫാക്കല്‍റ്റി അംഗങ്ങളും 30 വകപ്പുകളുമായി മൂന്ന് ക്യാമ്പസുകളിലായി വ്യാപിച്ചുകിടക്കുന്നു. ലോകത്തെ മികച്ച 1500 സര്‍വകലാശാലകളില്‍ ഒന്നായി ഇടംനേടിയിട്ടുണ്ട്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മൂന്നുതവണ സംസ്ഥാനത്തെ മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. കുസാറ്റ്, നാക് എ പ്ലസ് അക്രഡിറ്റേഷനോടെ ദേശീയ റാങ്കിങ്ങില്‍ 41–--ാംസ്ഥാനത്താണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..