19 April Friday

പ്രതിപക്ഷനേതാവിന്റെ ഓഫീസിലേക്ക് എൽഡിഎഫ് മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023


പറവൂർ
നിയമസഭയിൽ യുഡിഎഫ് നടത്തിയ അതിക്രമങ്ങൾക്കെതിരെ എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. സമരക്കാരെ പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു.

തുടർന്ന്‌ നടത്തിയ ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി ടി ആർ ബോസ് അധ്യക്ഷനായി. സിപിഐ ജില്ലാ എക്സിക്യുട്ടീവ്‌ അംഗം ഡിവിൻ കെ ദിനകരൻ, എൽഡിഎഫ് കൺവീനർ പി എൻ സന്തോഷ്, നഗരസഭാ പ്രതിപക്ഷനേതാവ് ടി വി നിധിൻ എന്നിവർ സംസാരിച്ചു. നേതാക്കളായ എം ബി സ്യമന്തഭദ്രൻ, കെ ബി അറുമുഖൻ, കെ എ വിദ്യാനന്ദൻ, എൻ ഐ പൗലോസ്, ടോബി മാമ്പിള്ളി, മുഹമ്മദ് ആലു, എം എൻ ശിവദാസൻ, എ എസ് അനിൽകുമാർ, അഡ്വ. യേശുദാസ് പറപ്പിള്ളി എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top