12 July Saturday

പേട്ടയിൽ ‘മണിമാളിക’ ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022


വൈറ്റില
സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം പൂണിത്തുറ ലോക്കൽ കമ്മിറ്റി തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രനടയിലെ മണിമാളികയുടെ 20 അടി ഉയരമുള്ള പ്ലൈവുഡിൽ നിർമിച്ച രൂപം പേട്ട ജങ്‌ഷനിൽ സ്ഥാപിച്ചു. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ശിൽപ്പി അബിൻ സേവ്യറിന്റെ നേതൃത്വത്തിൽ പൂണിത്തുറയിലെ ചുമട്ടുതൊഴിലാളികളാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.

1864–-68 കാലഘട്ടത്തിൽ കൊച്ചി രാജാവ് പ്രജകൾക്ക് സമയം അറിയാനായി ഡച്ച് തച്ചുശാസ്ത്രപ്രകാരം നിർമിച്ചതാണ്‌ മണിമാളിക. ചടങ്ങിൽ ലോക്കൽ സെക്രട്ടറി പി ദിനേശ് അധ്യക്ഷനായി. സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, കെ എം അഷറഫ്, വി പി ചന്ദ്രൻ, എ ബി സാബു, എ എൻ കിഷോർ, കെ എസ് സനീഷ്, എം ടി പ്രസാദ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top