29 March Friday

കോൺഗ്രസ്‌ വിട്ട്‌ 15 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021


പള്ളുരുത്തി
ചെല്ലാനത്ത് കോൺഗ്രസ് വിട്ട് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച 15 കുടുംബങ്ങൾക്ക് സ്വീകരണം നൽകി. കണ്ടക്കടവ് ജങ്ഷനിൽ നടത്തിയ സ്വീകരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി ആർ ഷാജികുമാർ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗം ടി വി അനിത, ഏരിയ സെക്രട്ടറി പി എ പീറ്റർ, എ എക്സ് ആന്റണി ഷീലൻ, കെ ഡി പ്രസാദ്, ബേബി തമ്പി തുടങ്ങിയവർ സംസാരിച്ചു. എ എക്സ് പ്രിൻസൻ സ്വാഗതവും സി ജി സോമനാഥൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top