06 December Wednesday

എസ്‌എഫ്‌ഐ 
പ്രവർത്തകർക്ക്‌ 
പരിക്കേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023


തൃപ്പൂണിത്തുറ
ഗവ. ആർഎൽവി കോളേജിൽ എബിവിപി പ്രവർത്തകരുടെ ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നോമിനേഷൻ നടക്കുന്നതിനിടെ എബിവിപി പ്രവർത്തകനായ ഒന്നാംവർഷ ബിരുദ വിദ്യാർഥി അർജുന്റെ നേതൃത്വത്തിൽ  എസ്എഫ്ഐ പ്രവർത്തകരായ കെ വി ബ്രഹ്മദത്ത്, സിദ്ധാർഥ്, ഗോകുൽ, ശ്രീജു എന്നിവരെ ആക്രമിക്കുകയായിരുന്നു.

തോളെല്ലിന് പരിക്കേറ്റ  ബ്രഹ്മദത്തനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ കോളേജിൽ എത്തിയ അർജുൻ ക്യാമ്പസിന്റെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പറഞ്ഞു. കോളേജിലെ ഗസ്റ്റ് അധ്യാപകന്റെ സഹായത്തോടെയാണ്‌ ആക്രമണം നടത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. 40 കഴിഞ്ഞവരെ ഉൾപ്പെടെയുള്ളവർക്ക്‌ കോളേജിൽ പ്രവേശനം നൽകി എസ്എഫ്ഐക്കെതിരെ പ്രവർത്തിക്കുന്നതിനുപിന്നിൽ ഈ അധ്യാപകനാണെന്ന്‌ എസ്എഫ്ഐ യൂണിറ്റ്‌ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top