പെരുമ്പാവൂർ
രായമംഗലം പഞ്ചായത്തിലെ പീച്ചനാംമുകൾ കോളനിയിലെ വീടുകളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചുലക്ഷം രൂപയും രായമംഗലം പഞ്ചായത്തിന്റെ അഞ്ചുലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തൊട്ടു താഴെപാടത്തുള്ള ചിറയിൽ കിണര്‍ നിര്‍മിച്ച് വെള്ളം പമ്പ് ചെയ്ത് പീച്ചനാംമുകള്‍ കോളനിയിൽ നിർമിക്കുന്ന ടാങ്കിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാര്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം ലിജു അനസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അംബിക മുരളീധരന്‍, പി കെ അനസ്, അനിത സന്തോഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..