29 March Friday

മാനസികവെല്ലുവിളി നേരിടുന്ന 
കുട്ടികൾക്കായി വിനോദയാത്ര

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023


മൂവാറ്റുപുഴ
മാനസികവെല്ലുവിളികൾ നേരിടുന്ന കുരുന്നുകളുമായി ജനപ്രതിനിധികളുടെ വിനോദയാത്രയ്ക്ക്‌ തുടക്കമായി. മൂവാറ്റുപുഴ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിൽനിന്നുള്ള 72 കുട്ടികളും രക്ഷിതാക്കളും പഞ്ചായത്ത്‌ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്ഥിരംസമിതി അധ്യക്ഷർ, ഐസിഡിഎസ് സൂപ്പർവൈസർമാർ ഉൾപ്പെടെ ഇരുനൂറുപേർ സംഘത്തിലുണ്ട്‌.

അഞ്ചു ബസുകളിൽ പുറപ്പെട്ട സംഘം തിരുവനന്തപുരം മാജിക് പ്ലാനറ്റും വർക്കല ബീച്ചും സന്ദർശിക്കും. മൂവാറ്റുപുഴ ഹോളി മാഗി പള്ളി പരിസരത്തുനിന്ന് തുടങ്ങിയ യാത്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ ഫ്ലാഗ്ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം എ റിയാസ് ഖാൻ, മേഴ്സി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിവാഗോ തോമസ്, കെ ജി രാധാകൃഷ്ണൻ, സിബിൾ സാബു, അഡ്വ. ബിനി ഷൈമോൻ, ബ്രാഹ്മിൻസ് മാനേജർ അനൂപ് കരിം എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top