പെരുമ്പാവൂർ
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വിവിധ ഗ്രാമപഞ്ചായത്തുകളിലായി 32 അങ്കണവാടികൾ സ്മാർട്ടാക്കി. 38 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. സൗത്ത് വാഴക്കുളം ഡിവിഷനിലെ 17, 19 വാർഡുകളിലെ സ്മാർട്ട് അങ്കണവാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം സിറാജ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, വൈസ് പ്രസിഡന്റ് ഷജീന ഹൈദ്രോസ്, ടി ബി വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..