18 December Thursday

നിർമിതബുദ്ധി : അന്താരാഷ്ട്ര സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023


കളമശേരി
കുസാറ്റ്‌ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് സോഫ്‌റ്റ്‌വെയര്‍ എൻജിനിയറിങ് സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം തുടങ്ങി. ഇന്റലിജന്റ് കംപ്യൂട്ടിങ്‌, സോഫ്‌റ്റ്‌വെയര്‍ ആൻഡ് ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ്, ഡിവൈസസ് ആൻഡ് സിസ്റ്റംസ്, മെഡിക്കല്‍ ആൻഡ് ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്സ് എന്നീ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

കുസാറ്റ് വി സി ഡോ. കെ എന്‍ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുമം മേരി ഇടിക്കുള അധ്യക്ഷയായി. ചടങ്ങിൽ രഞ്ജിത രാധാകൃഷ്ണന്‍, സുഹൈല്‍ ഹരൂണ്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് ഡോ. എ കെ മേനോന്‍ എന്‍ഡോവ്മെന്റ് സ്‌കോളര്‍ഷിപ് കൈമാറി. ഹൈദരാബാദ് ഐഐഐടി ഡയറക്ടര്‍ ഡോ. പി ജെ നാരായണന്‍ സമ്മേളന നടപടികൾ പ്രകാശിപ്പിച്ചു. എന്‍പിഒഎല്‍ കൊച്ചി അസോസിയറ്റ് ഡയറക്ടര്‍ കെ മോഹനന്‍, കുസാറ്റ് സിന്‍ഡിക്കറ്റ് അംഗം പ്രൊഫ. ഡോ. വി ശിവാനന്ദന്‍ ആചാരി, വകുപ്പുമേധാവി ഡോ. ഫിലിപ് സാമുവല്‍, അലുമ്‌നി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. മിനി ഉളനാട്ട് എന്നിവർ സംസാരിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top