26 April Friday

വി ഫോർ കൊച്ചി പ്രവർത്തകർ 
സിപിഐ എമ്മുമായി സഹകരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022


കൊച്ചി
എൽഡിഎഫ് പാലാരിവട്ടം ലോക്കൽ കൺവൻഷനിൽ വി ഫോർ കൊച്ചിയുടെ 19 പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു.
കൺവൻഷൻ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പി കെ സുധീർ അധ്യക്ഷനായി.

വി ഫോർ കൊച്ചിയുടെ സ്ഥാനാർഥികളായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഗരസഭയിലേക്ക് മത്സരിച്ച ഷിബു ചമ്മണിക്കോടത്ത്, ആൽബി തമ്മനം എന്നിവർ ഉൾപ്പെടെ 19 വി ഫോർ കൊച്ചി പ്രവർത്തകരെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ മാലയിട്ട്‌ സ്വീകരിച്ചു.

സത്യൻ മൊകേരി, എൻ എൻ കൃഷ്ണദാസ്, ഐഎൻഎൽ നേതാവ് മനോജ് പി നായർ, കേരള കോൺഗ്രസ് എം നേതാവ് ഫ്രാൻസിസ് വൈറ്റില, ഷിബു ചമ്മണിക്കോടത്ത്, സ്ഥാനാർഥി ഡോ. ജോ ജോസഫ്, ഡോ. ജെ ജേക്കബ്, സിപിഐ എം ലോക്കൽ സെക്രട്ടറി പി എസ് സതീഷ്, കെ എ മസൂദ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top