18 December Thursday

കോതമം​ഗലത്തിന് നഷ്ടമായത് 
നന്മയുടെ ഇടയനെ

ജോഷി അറയ്‌ക്കൽUpdated: Wednesday Mar 15, 2023

നൂറാം ജന്മദിനത്തില്‍ സാഹിത്യകാരൻ സാധു ഇട്ടിയവിരായെ ആന്റണി ജോൺ എംഎൽഎ പൊന്നാട അണിയിക്കുന്നു (ഫയല്‍ ചിത്രം)



കോതമംഗലം
എളിമയുള്ള ജീവിതം എന്താണെന്ന് ജീവിതംകൊണ്ട് സമൂഹത്തെ പഠിപ്പിച്ച  ഗുരുശ്രേഷ്ഠനെയാണ് കോതമം​ഗലത്തിന് നഷ്ടമായത്. സാധു ഇട്ടിയവിരാ ആയിരങ്ങളെ ആത്മീയവഴിയിലേക്ക് അടുപ്പിച്ചു. അശരണർക്ക്‌ ആശ്രയമേകിയും നിർധനർക്ക്‌ സഹായമേകിയും അദ്ദേഹം ഹൃദയങ്ങൾ കീഴടക്കി. കാർഷികവൃത്തിയിലും വ്യാപൃതനായിരുന്നു

മദർ തെരേസയ്ക്കുശേഷം മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷ്വെയ്‌റ്റ്സർ അവാർഡ് നേടിയ ഇന്ത്യയിലെ രണ്ടാമത്തെ വ്യക്തിയാണ്. 1981ൽ ആണ് അവാർഡ് ലഭിച്ചത്. മലയാളം, ഇം​ഗ്ലീഷ് ഭാഷകളിലായി 150 പുസ്തകങ്ങൾ രചിച്ചു. 1983ൽ അൽബേറിയൻ അന്തർദേശീയ അവാർഡും 97ൽ ദർശന അവാർഡും 98ൽ മങ്കുഴിക്കരി അവാർഡും 2005ൽ ബിഷപ് വയലിൽ അവാർഡും നേടി. ഇന്ത്യയിലും വിദേശത്തുമായി ദൈവ വചന പ്രഘോഷണത്തിനായി നിരവധിതവണ ലോകം ചുറ്റി സഞ്ചരിച്ചു. 1960ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യകൃതി ‘പിതാവും പുത്രനും' 80,000 കോപ്പി വിറ്റഴിക്കപ്പെട്ടു. ഇത്‌ പത്തോളം ഇന്ത്യൻ–-വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. സമാഹരിക്കപ്പെടാത്ത ഏഴായിരത്തിലധികം ലേഖനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

അനുശോചിച്ചു
സാധു ഇട്ടിയവിരായുടെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ, ആന്റണി ജോൺ എംഎൽഎ, ഏരിയ സെക്രട്ടറി കെ എ ജോയി എന്നിവർ അനുശോചിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top