26 April Friday

മമ്മൂട്ടിയും രാജ​ഗിരി ആശുപത്രിയും 
ഒരുക്കുന്ന മെഡിക്കൽ ക്യാമ്പ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023


പുത്തൻകുരിശ്  
ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്ക് വൈദ്യസഹായമേകി നടൻ മമ്മൂട്ടിയുടെ സൗജന്യ മൊബൈൽ മെഡിക്കൽ ക്യാമ്പ് പ്രവർത്തനം തുടങ്ങി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും കൈകോർത്തുകൊണ്ടാണ് പ്രവര്‍ത്തനം.

പുക ഏറ്റവും കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലൂടെ മരുന്നുകളും ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായാണ് സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റിന്റെ പര്യടനം. ഡോ. ബിജു രാഘവന്റെ നേതൃത്വത്തിൽ നഴ്സും പാരാമെഡിക്കൽ സ്റ്റാഫുമടങ്ങുന്നതാണ് മെഡിക്കൽ സംഘം. ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. മെഡിക്കൽ യൂണിറ്റിന്റെ യാത്രാപാതകളെക്കുറിച്ചും സമയത്തെക്കുറിച്ചും അറിയാൻ 7736584286 എന്ന നമ്പറിൽ ബന്ധപ്പെടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top