24 April Wednesday

ജില്ലയിൽ ചൊവ്വാഴ്‌ച 1122 പേർക്ക് കോവിഡ്‌ , മുക്തി–-1123

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020


കൊച്ചി
ജില്ലയിൽ ചൊവ്വാഴ്‌ച 1122 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്‌ -949 പേർക്കാണ്‌. 159 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശം/ഇതരസംസ്ഥാനത്തുനിന്ന്‌ എത്തിയ ഒമ്പതുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. അഞ്ച്‌ ആരോഗ്യ പ്രവർത്തകർക്ക്‌ രോഗം ബാധിച്ചു. 1123 പേർ രോഗമുക്തി നേടി.  കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,258 ആയി.  പുതുതായി 2239 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി.  കാലയളവ് അവസാനിച്ച 2671 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. ആകെ എണ്ണം 30, 755 ആണ്. ഇതിൽ 29,035 പേർ വീടുകളിലും 104 പേർ കോവിഡ് കെയർ സെന്ററുകളിലും 1616 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 206 പേരെ ആശുപത്രിയിൽ/എഫ്എൽടിസിയിൽ പ്രവേശിപ്പിച്ചു. 234 പേരെ വിട്ടയച്ചു.

ചികിത്സയിലുള്ളവർ
തിങ്കളാഴ്‌ചവരെയുള്ള കണക്കനുസരിച്ച്‌ ചികിത്സയിൽ കഴിയുന്നവർ: എറണാകുളം ഗവ. മെഡിക്കൽ കോളേജ്–-225, പിവിഎസ്–-49, സഞ്ജീവനി–-67, സ്വകാര്യ ആശുപത്രികൾ–-698, എഫ്എൽടിസികൾ–-1203, ഡോമിസിലറി കെയർ സെന്റർ–-129, വീടുകൾ–-8765. കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ–-സ്വകാര്യ മേഖലകളിൽനിന്നായി 3290 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top