24 April Wednesday

ജില്ലയിൽ 333 രോഗികൾ ; തുടരണം ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


കൊച്ചി
തിങ്കളാഴ്‌ച 15 പേർക്കുകൂടി ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ചതോടെ മൊത്തം  രോഗികളുടെ എണ്ണം 333 ആയി. സമ്പർക്കരോഗികളുടെ എണ്ണത്തിൽ കുറവുണ്ട്‌. നാലും ആറും വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്കാണ്‌ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്‌. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ 102 പേരും അങ്കമാലി അഡ്‌ലക്‌സിൽ 206 പേരും സിയാൽ എഫ്എൽടിസിയിൽ 20 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ രണ്ടുപേരും സ്വകാര്യ ആശുപത്രിയിൽ മൂന്നുപേരും ചികിത്സയിലുണ്ട്. 12 പേർ രോഗമുക്തി നേടി.  

ചെല്ലാനത്ത്‌ കർശന നിയന്ത്രണം
സമൂഹ വ്യാപനം വർധിച്ചതോടെ ട്രിപ്പിൾ ലോക്ക്‌ഡൗൺ നടപ്പാക്കിയ ചെല്ലാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. തിങ്കളാഴ്ച രാത്രിമുതലാണ് നിയന്ത്രണം. പഞ്ചായത്തിന്റെ അതിർത്തികൾ പൂർണമായി അടച്ചു. കർശന പരിശോധന ഏർപ്പെടുത്തി. പ്രധാന പ്രദേശങ്ങൾ ബാരിക്കേഡുവച്ച് അടച്ചു. കണ്ടക്കടവ്, ചെറിയകടവ്, കമ്പനിപ്പടി തുടങ്ങിയ പ്രദേശങ്ങളിൽ മരുന്ന് വിതരണത്തിനായി മൊബൈൽ യൂണിറ്റ് ചൊവ്വാഴ്ചമുതൽ പ്രവർത്തനമാരംഭിക്കും. പലചരക്ക് കടകളുടെ പ്രവർത്തനസമയവും നിയന്ത്രിച്ചു. കണ്ണമാലി പള്ളിക്കുസമീപം ചൊവ്വാഴ്ച പരിശോധനാ സാമ്പിളുകൾ ശേഖരിക്കും. ഇരുനൂറിലേറെ സാമ്പിളുകൾ ദിനംപ്രതി ശേഖരിക്കും.

പഞ്ചായത്തിൽ റാപിഡ് റസ്‌പോൺസ്‌ ടീമിനെ നിയോഗിക്കുമെന്ന്‌ കലക്ടർ എസ് സുഹാസ്‌. സർക്കാർ ഉദ്യോഗസ്ഥരെയും കോവിഡ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.

അരിവിതരണം ഇന്നുമുതൽ
സർക്കാർ പ്രഖ്യാപിച്ച അഞ്ചു കിലോഗ്രാം അരിയുടെ വിതരണം ചൊവ്വാഴ്‌ച ആരംഭിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് റേഷൻ എത്തിച്ചുനൽകും. ആരോഗ്യകാര്യങ്ങൾക്കായി പ്രത്യേക മൊബൈൽ ടീമിനെ നിയോഗിക്കും. മരുന്നുകൾ ആവശ്യമുള്ളവർ ടെലി മെഡിസിൻ സംവിധാനവുമായി ബന്ധപ്പെടണം.
നേതൃത്വം നൽകി.

ലുലു മാൾ അടച്ചു
കളമശേരി 34–-ാം ഡിവിഷൻ കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചതിനാൽ ലുലു മാൾ അടച്ചിട്ടു. ഈ വാർഡിലെ ഒരു ആരോഗ്യപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചത്. ഓൺലൈൻ സേവനങ്ങൾ തുടരുമെന്ന്‌ ലുലു അധികൃതർ അറിയിച്ചു.

 

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
 വിദേശത്ത് /ഇതരസംസ്ഥാനത്തുനിന്ന്‌ വന്നവർ
•  മുംബൈയിൽനിന്നെത്തിയ സ്വകാര്യ ഷിപ്പിങ്‌ കമ്പനി ജീവനക്കാരനായ ഗുജറാത്ത്  സ്വദേശി (30) 
•  ബംഗളൂരുവിൽനിന്നെത്തിയ നായരമ്പലം സ്വദേശി (24)
•  ബംഗളൂരുവിൽനിന്നെത്തിയ മഹാരാഷ്ട്ര സ്വദേശി (23) 
• ചെന്നൈയിൽനിന്നെത്തിയ ചെന്നൈ സ്വദേശി (28) 
•  മുംബൈയിൽനിന്നെത്തിയ കപ്പൽ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി (25)
•  മുംബൈയിൽനിന്നെത്തിയ സ്വകാര്യ ഷിപ്പിങ്‌ കമ്പനി ജീവനക്കാരനായ 
   മഹാരാഷ്ട്ര സ്വദേശി (43)
• ഹൈദരാബാദിൽനിന്നെത്തിയ സ്വകാര്യ ഷിപ്പിങ്‌ കമ്പനി  ജീവനക്കാരനായ ബിഹാർ സ്വദേശി (38) 
 •  ഖത്തറിൽനിന്നെത്തിയ പള്ളിപ്പുറം സ്വദേശി (21)
 •  ഡൽഹിയിൽനിന്നെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഉത്തർപ്രദേശ് സ്വദേശി (25)
 •  ഡൽഹിയിൽനിന്നെത്തിയ സ്വകാര്യ ഷിപ്പിങ്‌ കമ്പനി ജീവനക്കാരനായ ഡൽഹി  സ്വദേശി (22)

സമ്പർക്കം വഴി രോഗം ബാധിച്ചവർ
 • ആറുവയസ്സുള്ള എടത്തല  സ്വദേശിയായ കുട്ടി. കുട്ടിയുടെ അമ്മയ്ക്കും സഹോദരനും  രോഗം സ്ഥിരീകരിച്ചിരുന്നു
 • രോഗം സ്ഥിരീകരിച്ച  ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ചൂർണിക്കര സ്വദേശിയുടെ  നാലു വയസ്സുള്ള നിലവിൽ കാക്കനാട് താമസിക്കുന്ന മകൾ.
 • രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള  ചെല്ലാനം സ്വദേശി (25)  
 • രോഗം  സ്ഥിരീകരിച്ച ആലങ്ങാട്  സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള ആലങ്ങാട്  സ്വദേശി (29)  
 •  കിടപ്പുരോഗിയായ മുപ്പത്തടം സ്വദേശിനി (21) സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്‌.

വീടുകളിൽ 922 പേർ നിരീക്ഷണത്തിൽ
• വീടുകളിൽ 922 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 1015 പേരെ ഒഴിവാക്കി.
• നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 13,294.  ഇതിൽ 11,379 പേർ വീടുകളിലും 458 പേർ കോവിഡ് കെയർ സെന്ററുകളിലും 1457 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• പുതുതായി 56 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. 22 പേരെ ഡിസ്ചാർജ് ചെയ്തു. • വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം നാന്നൂറ്റൊന്നാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top