20 April Saturday

കനത്തമഴ : മൂന്ന് വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

ആറൂർ പള്ളിപ്പറമ്പിൽ ഫിലോമിനയുടെ വീടിന്റെ സംരക്ഷണഭിത്തി 
തകർന്ന നിലയിൽ


മൂവാറ്റുപുഴ
കനത്തമഴയിൽ എംസി റോഡിനുസമീപം മണ്ണിടിഞ്ഞ് മീങ്കുന്നം ആറൂര്‍ കോളനിയിൽ മൂന്ന് വീടുകള്‍ തകര്‍ന്നു.  ആഞ്ഞിലിവിള പുത്തന്‍പുരയില്‍ സിബി, പത്തറയില്‍ മണി, പള്ളിപ്പറമ്പിൽ ഫിലോമിന എന്നിവരുടെ വീടുകളാണ് തകർന്നത്. സിബിയുടെ വീടിനുസമീപത്തുനിന്ന്‌ മണ്ണിടിഞ്ഞാണ് വീട് തകർന്നത്. മണിയുടെ വീടിന്റെ ഒരുവശം കുടിവെള്ള ടാങ്കുള്‍പ്പെടെ തകര്‍ന്നു. പള്ളിപ്പറമ്പില്‍ ഫിലോയുടെ വീടിന്റെ മുന്നിലെ മുറ്റവും സംരക്ഷണഭിത്തിയുമുള്‍പ്പെടെ ഇടിഞ്ഞ് എംസി റോഡിലേക്ക് പതിച്ചു. മൂവാറ്റുപുഴയിൽ താഴ്‌ന്ന പ്രദേശങ്ങളും പാടശേഖരങ്ങളും വെള്ളക്കെട്ടിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top