25 April Thursday

പേടിക്കണം ; ജില്ലയിൽ സമ്പർക്കരോഗികൾ 170

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020


കൊച്ചി
ആശങ്കപടർത്തി ജില്ലയിൽ സമ്പർക്കരോഗികളുടെ എണ്ണത്തിൽ വൻ വർധന. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 50 പേരിൽ നാൽപ്പത്തൊന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ചെല്ലാനം സ്വദേശികളായ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ സമ്പർക്കരോഗികളുടെ എണ്ണം 170 ആയി. അഞ്ചുപേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ശനിയാഴ്ച 35 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ആലുവ നഗരസഭയിലെയും ഓരോ ശുചീകരണത്തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു.

ചെല്ലാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ
സമ്പർക്കരോഗികൾ കൂടിയതോടെ ചെല്ലാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കാൻ സർക്കാർ നിർദേശിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറുമുതൽ 23ന്‌ വൈകിട്ട് ആറുവരെയാണ് ലോക്ക്ഡൗൺ. ജില്ലയിലെ സമ്പർക്കരോഗികളിലേറെയും ചെല്ലാനം സ്വദേശികളാണ്. ആലപ്പുഴയിലെ രോഗികളിൽ ഒരു വിഭാഗം ചെല്ലാനം സ്വദേശികളുടെ സമ്പർക്കപട്ടികയിലുള്ളവരാണ്. ജനറൽ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക ചെല്ലാനം സ്വദേശിയുടെ സമ്പർക്കപട്ടികയിലുള്ളതാണ്. ലോക്ക്ഡൗണിന്റെ ഭാഗമായി കർശന നിയന്ത്രണം പ്രദേശത്ത്‌ ഏർപ്പെടുത്തും.

ആലുവ മാർക്കറ്റിൽ രണ്ടുരോഗികൾകൂടി
ആലുവ മാര്‍ക്കറ്റിലെ രണ്ടുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് മാര്‍ക്കറ്റിനെ കർശന നിയന്ത്രണമേഖലയായി പരിഗണിച്ച് രോഗം പടരാതിരിക്കാനുള്ള നടപടി ആരംഭിച്ചു. രോഗബാധയുള്ള വാര്‍ഡുകള്‍ കണ്ടെയ്‌ൻമെന്റ്‌ സോണുകളാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവരുടെ പരിശോധനയ്‌ക്കായി മൂന്ന്‌ മൊബൈല്‍ സാമ്പിൾ കലക്‌ഷന്‍ ടീമുകളെ ഏർപ്പെടുത്തി. ആകെ പരിശോധിച്ച 448 സാമ്പിളുകളിൽ 24 കേസുകള്‍ പോസിറ്റീവാണ്.
കണ്ടെയ്ൻമെന്റ് സോണുകളാക്കിയതിനെ തുടർന്ന് ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും ഞായറാഴ്ച നിശ്ചലമായി. ഏതാനും മെഡിക്കൽ ഷോപ്പുകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുംമാത്രമാണ് തുറന്നുപ്രവർത്തിച്ചത്. ഇവിടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി.

5 കണ്ടെയ്‌ൻമെന്റ് സോണുകൾകൂടി
ജില്ലയിൽ ഞായറാഴ്ച അഞ്ചു പ്രദേശങ്ങൾകൂടി കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 33, കളമശേരി മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 34, ചേരാനല്ലൂർ പഞ്ചായത്തിലെ വാർഡ് 7,  ചൂർണിക്കര പഞ്ചായത്തിലെ വാർഡ് 15, ചെങ്ങമനാട് പഞ്ചായത്തിലെ വാർഡ് 12 എന്നിവയാണ് പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ. ഇതോടെ ജില്ലയിൽ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം 121 ആയി.

നിരീക്ഷണം ലംഘിച്ച് ബിജെപി മണ്ഡലം സെക്രട്ടറി
ആലുവയിൽ കോവിഡ് രോഗിയുടെ സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ള വ്യക്തി പുറത്തിറങ്ങി നടക്കുന്നതായി പരാതി. ബിജെപി കീഴ്മാട് മണ്ഡലം ജനറൽ സെക്രട്ടറി എ എസ് സാലിമോനാണ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയത്. ഇയാളോടൊപ്പം സെക്കൻഡറി സമ്പർക്കത്തിലുള്ള എല്ലാവരും ക്വാറന്റൈനിലാണ്. ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടിട്ടും ഇയാൾ നിരീക്ഷണത്തിൽ പോയില്ലെന്നും പരാതിയുണ്ട്.

ഇന്നലെ സ്ഥിരീകരിച്ചത് 50 പേര്‍ക്ക്
• ബംഗളൂരുവില്‍നിന്നെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ബിഹാര്‍ സ്വദേശി (29)
• മുംബൈയില്‍നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശി (23)
• ജിദ്ദയില്‍നിന്നെത്തിയ ഒന്ന്, നാല്, 29 വയസ്സുള്ള കാലടി സ്വദേശികള്‍
• ഡല്‍ഹിയില്‍നിന്നെത്തിയ ഡല്‍ഹി സ്വദേശി (58)
• റിയാദില്‍നിന്നെത്തിയ തൃശൂര്‍ സ്വദേശി (63)
• കുവൈറ്റില്‍നിന്നെത്തിയ തേവര സ്വദേശി (41)
• ദുബായില്‍നിന്നെത്തിയ ചെല്ലാനം സ്വദേശിനി (54)

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍
• രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരിയുടെ ബന്ധുവായ നെടുമ്പാശേരി സ്വദേശിനി (65)
• എടത്തല സ്വദേശിനിയുടെ 10 വയസ്സുള്ള കുട്ടി
• 19, 39, 46, 24, 38, 38, 53, 33, 19, 10, 27, 7, 17, 40, 45, 24, 20 വയസ്സുകാരായ ചെല്ലാനം സ്വദേശികൾ
• ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ ആലുവ സ്വദേശി (23)
• നെടുമ്പാശേരി സ്വദേശി (19)
• രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പര്‍ക്കപട്ടികയിലുള്ള എളങ്കുന്നപ്പുഴ സ്വദേശിനി (40)
• കൂവപ്പടി സ്വദേശി (21)
• മുളവുകാട് സ്വദേശിനിയുടെ സമ്പര്‍ക്കപട്ടികയിലുള്ള 84,74,12 വയസ്സുള്ള മുളവുകാട് സ്വദേശികള്‍
• തൃശൂര്‍ സ്വദേശിയായ വൈദികന്‍ (50)
• കൊച്ചി സ്വദേശി (60)
• കടുങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയിലുള്ള കടുങ്ങല്ലൂര്‍ സ്വദേശി (44)
• ആലുവ മാര്‍ക്കറ്റിലെ ഡ്രൈവറായ ചെങ്ങമനാട് സ്വദേശി (43)
• ചെല്ലാനം സ്വദേശിനിയുടെ സമ്പര്‍ക്കപട്ടികയിലുള്ള എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ ചോറ്റാനിക്കര സ്വദേശിനി (36)
• ആലുവ മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവറായ ചൂര്‍ണിക്കര  സ്വദേശി (40)
• കടുങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ കടുങ്ങല്ലൂര്‍ സ്വദേശി (39)
• എറണാകുളം മെഡിക്കല്‍ കോളേജിലെ ശുചീകരണ ജോലിക്കാരനായ കളമശേരി സ്വദേശി (31)
• വെങ്ങോല സ്വദേശിനി (25)
• കവളങ്ങാട് സ്വദേശിയുടെ സമ്പര്‍ക്കപട്ടികയിലുള്ള 20, 47 വയസ്സുള്ള കവളങ്ങാട് സ്വദേശിനികള്‍
• ആലുവ മുനിസിപ്പാലിറ്റിയിലെ തൊഴിലാളിയായ ആലുവ   സ്വദേശിനി (43)
• ചെല്ലാനം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയിലുള്ള ചെല്ലാനം സ്വദേശി (48)
• ചളിക്കവട്ടം സ്വദേശി (27)
• ആലുവ സ്വദേശി (53)

അഞ്ചുപേർക്ക് രോഗമുക്തി
• 463 സാമ്പിളുകൾ കൂടി പരിശോധനയ്ക്കയച്ചു
• 1265 ഫലങ്ങൾ ലഭിക്കാനുണ്ട്.
329 പേർ ചികിത്സയിൽ
• മെഡിക്കൽ കോളെജിൽ 139
• അങ്കമാലി അഡല്ക്സിൽ 185
•  ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 2
• സ്വകാര്യ ആശുപത്രിയിൽ 3 പേർ

നിരീക്ഷണത്തിൽ 13365 പേർ
• 1245 പേർ പുതുതായി
വീടുകളിൽ നിരീക്ഷണത്തിൽ
• 751 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി.
• 13,365 പേർ ആകെ നിരീക്ഷണത്തിൽ
• 11,622 പേർ വീടുകളിൽ
•457 പേർ കോവിഡ് കെയർ
സെന്ററുകളിൽ
• 1286 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിൽ
• 67 പേർ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top