25 April Thursday

നുണപ്രചാരണങ്ങൾക്കെതിരെ 
സഹകരണസംരക്ഷണ ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022


കൊച്ചി
സഹകരണമേഖലയ്‌ക്കെതിരായ നുണപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാനവ്യാപകമായി സഹകരണസംരക്ഷണ ദിനം ആചരിച്ചു. സാധാരണക്കാരുടെ ആശ്രയവും കേരളത്തിന്റെ വികസനത്തിന്‌ നിർണായക പങ്കുവഹിക്കുന്നതുമായ സഹകരണമേഖലയെ, മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളിൽനിന്ന്‌ കേന്ദ്രസർക്കാർ പിൻവാങ്ങണമെന്ന്‌ യൂണിയൻ ആവശ്യപ്പെട്ടു. ജില്ലയിലെ 15 ഏരിയ കേന്ദ്രങ്ങളിലെയും 229 യൂണിറ്റ്‌ കേന്ദ്രങ്ങളിലെയും സഹകരണ സ്ഥാപനങ്ങൾക്കുമുമ്പിൽ സംരക്ഷണ ദിനാചരണം നടന്നു.

പറവൂർ സഹകരണ ബാങ്കിനുമുമ്പിൽ കെസിഇയു സംസ്ഥാന സെക്രട്ടറി കെ ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എറണാകുളം പി ആൻഡ്‌ ടി എംപ്ലോയീസ്‌ സഹകരണസംഘത്തിനുമുന്നിൽ ജില്ലാ പ്രസിഡന്റ്‌ പി ടി അജിത്, ചേരാനല്ലൂരിൽ സെക്രട്ടറി സി പി അനിൽ, തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിനുമുമ്പിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം സി സുരേന്ദ്രൻ, ശ്രീമൂലനഗരത്ത്‌ ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി, ഇടപ്പള്ളിയിൽ കെസിഇയു സംസ്ഥാന കമ്മിറ്റി അംഗം ഇ വി ഷീല, കവളങ്ങാട്ട്‌ ടി ആർ സുനിൽ, കച്ചേരിപ്പടിയിൽ ജില്ലാ ട്രഷറർ പി എസ്‌ ഗോപാലൻ എന്നിവർ ദിനാചരണം ഉദ്‌ഘാടനം ചെയ്തു. മറ്റ്‌ കേന്ദ്രങ്ങളിൽ വിവിധ നേതാക്കൾ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top