25 April Thursday

ചരിത്രത്തിലെ മുറിവുകളെ അടയാളപ്പെടുത്തി ഡിസ്റ്റോപ്പിയക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022


കൊച്ചി
‘രാഷ്ട്രശരീരത്തിനും മാനവികതയ്ക്കുംമേൽ സ്വേച്ഛാധിപതികൾ ഏൽപ്പിക്കുന്ന ആഴത്തിലുള്ള മുറിവുകളെ കലയിലൂടെ അടയാളപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്. അവയ്ക്കുള്ള സ്മാരകം പണിയാനാണ് ഞാൻ ശ്രമിക്കുന്നത്’ ദർബാർ ഹാളിൽ തുടക്കമായ ഡിസ്റ്റോപ്പിയ പ്രദർശനത്തെക്കുറിച്ച്‌ ചിത്രകാരൻ നേമം പുഷ്പരാജിന്റെ വാക്കുകളാണിവ. ചിത്രകാരന്റെ വാക്കുകളെ ശരിവയ്ക്കുകയാണ് ഡിസ്റ്റോപ്പിയയിലെ ചിത്രങ്ങൾ. ലോക നവീകരണത്തിന് അടിത്തറയിട്ട മഹാവ്യക്തികൾ, ദാർശനികർ എന്നിവരെല്ലാം വേറിട്ടരൂപത്തിൽ ഡിസ്റ്റോപ്പിയയിൽ ആസ്വാദകരെ കാത്തിരിക്കുന്നു. ചരിത്രവും വർത്തമാനവും ഭാവിയും ചേർത്തുവച്ച് ചിത്രങ്ങളുടെ ആശയം വായിച്ചെടുക്കാം.

ചിത്രകാരനും ചലച്ചിത്രസംവിധായകനുമായ നേമം പുഷ്പരാജിന്റെ ചിത്രപ്രദര്‍ശനം എറണാകുളം ദർബാർ ഹാൾ ഗ്യാലറിയിൽ പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ബി ഡി ദത്തൻ അധ്യക്ഷനായി. കാറ്റലോഗ് കെ വി മോഹൻ കുമാര്‍ ശില്‍പ്പി അനിലാ ജേക്കബ്ബിന് നല്‍കി പ്രകാശിപ്പിച്ചു. കലാനിരൂപകൻ എം എല്‍ ജോണി, കാർട്ടൂണിസ്റ്റ് സുധീർ നാഥ് എന്നിവർ സംസാരിച്ചു. 20ന് സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top