25 April Thursday

മത്സ്യത്തൊഴിലാളി ജാഥയ്‌ക്ക്‌ ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022


കൊച്ചി
സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്ന്‌ ആരംഭിച്ച ജാഥയ്‌ക്ക്‌ ജില്ലയിൽ വിവിധസ്ഥലങ്ങളിൽ സ്വീകരണം നൽകി. ചെല്ലാനത്ത്  മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി എ എക്‌സ്‌ ആന്റണി ഷീലന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സമ്മേളനത്തിൽ പി ബി ദാളോ അധ്യക്ഷനായി. പി എ പീറ്റർ, എൻ ടി സുനിൽ തുടങ്ങിയവർ സംസാരിച്ചു. ഫോർട്ട് കൊച്ചി ഫിഷർമെൻ കോളനിയിൽ നൽകിയ സ്വീകരണത്തിൽ കെ ജെ ആന്റണി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ എം റിയാദ്, കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ്, പി സി റോളണ്ട് എന്നിവർ സംസാരിച്ചു.
വൈപ്പിൻ ഗോശ്രീ ജങ്ഷനിലും ചെറായി ദേവസ്വംനടയിലും ജാഥയ്ക്ക് സ്വീകരണം നൽകി. ഗോശ്രീ ജങ്ഷനിൽ ജാഥാ ക്യാപ്റ്റൻ പി പി ചിത്തരഞ്ജൻ എംഎൽഎ, മാനേജർ ക്ലൈനസ് റൊസാരിയോ, സംസ്ഥാന സെക്രട്ടറി പി എ ഹാരീസ്, സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ, മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എ കെ ശശി, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ വി സുധീഷ് തുടങ്ങിയവർ സംസാരിച്ചു. എം പി പ്രശോഭ് അധ്യക്ഷനായി. ചെറായിയിൽ പി ബി സജീവൻ അധ്യക്ഷനായി. പി എ ഹാരീസ്, എ ബി ഷാജി എന്നിവർ സംസാരിച്ചു. 13ന്‌ കൊല്ലം തങ്കശേരി കടപ്പുറത്ത്‌ നടക്കുന്ന മത്സ്യത്തൊഴിലാളി സംഗമത്തിന്റെ പ്രചാരണാർഥമാണ്‌ ജാഥ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top