10 July Thursday

നിർമാണത്തിനിടെ ഷെഡ്‌ തകർന്ന്‌ 
ആറുപേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022


പെരുമ്പാവൂർ
കമ്പിയും ഷീറ്റും ഉപയോഗിച്ച്‌ പ്ലൈവുഡ് കമ്പനിയുടെ ഷെഡ് നിർമിക്കുന്നതിനിടെ  ഷെഡ് ഇടിഞ്ഞുവീണ് ആറുതൊഴിലാളികൾക്ക് പരിക്കേറ്റു. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേതല മുട്ടത്തുമുകൾ ലൈബ്രറിക്കുസമീപം സെലിബ്രേഷൻ പ്ലൈവുഡ് കമ്പനിയിൽ ബുധൻ പകൽ പന്ത്രണ്ടരയ്‌ക്കാണ്‌ അപകടം.

മേൽക്കൂരയ്ക്കായി തൂണുകളിൽ വെൽഡ് ചെയ്ത് പിടിപ്പിച്ചിരുന്ന കമ്പികൾ ഇളകിയതാണ് അപകടകാരണം. ജോയ്സൺ, ജിതിൻ, ജോബി, അനീഷ് എന്നിവരെയാണ് പായിപ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താഴെനിന്ന രണ്ടു തൊഴിലാളികളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പെരുമ്പാവൂർ കാരോത്തുകുടി ജുൽഫി ജലാൽ, റൗഫി ജലാൽ എന്നിവരുടെ സെലിബ്രേഷൻ കമ്പനി കരാർ നൽകിയാണ് ഷെഡ് നിർമിച്ചുകൊണ്ടിരുന്നത്. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, വൈസ് പ്രസിഡന്റ് ജോബി ഐസക്, കുറുപ്പംപടി പൊലീസ് എന്നിവർ സ്ഥലത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top