അങ്കമാലി
കാലടി ശ്രീശങ്കരാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഗുണ്ടകൾക്കും അങ്കമാലി എംഎൽഎ സംരക്ഷണം നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പഴയ മാർക്കറ്റ് റോഡിൽനിന്ന് ആരംഭിച്ച മാർച്ച് എംഎൽഎ ഓഫീസിനുമുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി യു ജോമോൻ, ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ കുര്യക്കോസ്, രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..