01 July Tuesday

ഭൂതത്താൻകെട്ട് ഡാമിന്റെ 4 ഷട്ടർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


കോതമംഗലം
കാലവർഷ ഒരുക്കങ്ങളുടെ ഭാഗമായി ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നു. 15 ഷട്ടറുകളുള്ള ഡാമിന്റെ നാലെണ്ണം വെള്ളിയാഴ്ച തുറന്നുവിട്ടതായും പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ജില്ലയിൽ ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 സെന്റീമീറ്റർവീതം രണ്ട് ഷട്ടറുകൾ ആദ്യം തുറന്നത്. വൈകിട്ടോടെ രണ്ട്‌ ഷട്ടറുകൾകൂടി തുറക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top