23 April Tuesday

‘ഓണത്തിനൊരു പൂക്കൂട’ 
പദ്ധതിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


വടക്കേക്കര
ഓണക്കാലത്ത് പൂവിപണിയിലൂടെ കർഷകർക്ക് അധികവരുമാനം കണ്ടെത്താന്‍ വടക്കേക്കര പഞ്ചായത്തിൽ ‘ഓണത്തിനൊരു പൂക്കൂട' പദ്ധതിക്ക് തുടക്കമായി. യുവകർഷകൻ തൈവയ്പിൽ ടി എസ് സരീഷിന് ചെണ്ടുമല്ലിത്തൈകൾ നൽകി

പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 175 രൂപ ഗുണഭോക്തൃവിഹിതം അടച്ച കർഷകർക്ക് 100 ചെണ്ടുമല്ലിത്തൈകൾ, 10 കിലോ ന്യൂട്രിഫിഷ് വളം എന്നിവ സബ്‌സിഡി നിരക്കിൽ നൽകും. പഞ്ചായത്തിലാകെ ഏതാണ്ട്‌ 25,000 ചെണ്ടുമല്ലിത്തൈകൾ വിതരണം ചെയ്യും. വൈസ് പ്രസിഡന്റ് വി എസ് സന്തോഷ്, വികസന സ്ഥിരംസമിതി അധ്യക്ഷ മിനി വർഗീസ് മാണിയാറ, ക്ഷേമ സ്ഥിരംസമിതി അധ്യക്ഷ ലൈജു ജോസഫ്, കൃഷി ഓഫീസർ എൻ എസ് നീതു, പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top