19 April Friday

എടവനക്കാട് ബീച്ചിലെ 
പ്ലാസ്റ്റിക് മാലിന്യം നീക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


വൈപ്പിൻ
ലോക സമുദ്രദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മറൈൻ സയൻസസ്, നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച്, ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ  ആഭിമുഖ്യത്തിൽ എടവനക്കാട് ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യം നീക്കി. ശുചീകരണത്തിൽ പങ്കെടുത്ത് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

മറൈൻ ബയോളജിവകുപ്പ് മേധാവി ഡോ. എ എ മുഹമ്മദ് ഹാത്ത അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ സാജിത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ഇഖ്ബാൽ, എം ബി സജിത്, ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. എൻ പി കുര്യൻ, ചെയർമാൻ ഡോ. എം ബാബ, ഓൾ ഇന്ത്യ കോ–-ഓർഡിനേറ്റർ ഡോ. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഡോ. പി പ്രിയജ, ഡോ. ഇ ആർ ചൈതന്യ എന്നിവർ ഏകോപനം നടത്തി.

സൊസൈറ്റി ഓഫ് മറൈൻ ബയോളജിസ്റ്റ്, നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത്, മഹാരാജാസ് കോളേജ്, സെന്റ് ആൽബർട്സ്‌ കോളേജ്, തേവര എസ്എച്ച് കോളേജ്, അസോസിയേഷൻ ഓഫ് ഫിഷറീസ് ഗ്രാജുവേറ്റ്‌സ് എന്നിവ മാലിന്യം നീക്കലിൽ പങ്കെടുത്തു. 450 കിലോയോളം പ്ലാസ്റ്റിക്, അനുബന്ധ മാലിന്യം ശേഖരിച്ച്‌ തരംതിരിച്ച്‌ ബീച്ചിൽനിന്ന്‌ നീക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top