കോലഞ്ചേരി
കെഎസ്ടിഎ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവനരഹിതരായ വിദ്യാർഥികൾക്ക് നിർമിച്ചുനൽകുന്ന ‘കുട്ടിക്കൊരു വീടി’ന് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കല്ലിട്ടു. പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൽ മാഗി, കെ വി ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം ഡാൽമിയ തങ്കപ്പൻ, പ്രസിഡന്റ് ജി ആനന്ദകുമാർ, സെക്രട്ടറി ഏലിയാസ് മാത്യു, പി ടി കുമാരൻ, എം കെ മനോജ്, കെ കെ ശാന്തമ്മ, ടി പി പത്രോസ്, ബെൻസൺ വർഗീസ്, എം വി ഗീവർഗീസ്, ടി വി പീറ്റർ, അജി നാരായണൻ, എം പി ബേബി, അനിയൻ പി ജോൺ, എം അജയകുമാർ എന്നിവർ സംസാരിച്ചു.
കെഎസ്ടിഎ ജില്ലയിൽ നിർമിക്കുന്ന ആറാമത്തെ വീടിന്റെ കല്ലിടലാണ് പട്ടിമറ്റത്ത് നടന്നത്. ഇതിനകം അഞ്ചു വീടുകളുടെ നിർമാണം പൂർത്തിയാക്കി അർഹരായ കുട്ടികൾക്ക് കൈമാറി. ആലുവയിലും ഈ വർഷംതന്നെ നിർമിച്ചുനൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..