26 April Friday

മുനമ്പം ബീച്ച് പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


കൊച്ചി
സമുദ്രദിനാചരണത്തിന്റെ ഭാഗമായി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓഷ്യനോഗ്രഫിയിലെ ജീവനക്കാരും വിദ്യാർഥികളും ചേർന്ന്‌ മുനമ്പം ബീച്ച് പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കി. ടെക്നിക്കൽ ഓഫീസർമാരും ഗവേഷണവിദ്യാർഥികളും അടങ്ങുന്ന നാൽപ്പത്തഞ്ചോളം ജീവനക്കാരാണ് യജ്ഞത്തിൽ പങ്കാളികളായത്‌. ദേശീയ സമുദ്രഗവേഷണകേന്ദ്രത്തിലെ സീനിയർ ശാസ്ത്രജ്ഞരായ ഡോ. ആർ ജ്യോതിബാബു, ഡോ. എൻ വി മധു, ഡോ. അനസ് അബ്ദുൽ അസീസ്, ഡോ. കെ ആർ മുരളീധരൻ, ഡോ. ടി ആർ ഗിരീഷ്‌കുമാർ, ഡോ. അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി. സെമിനാറും സംഘടിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top