20 April Saturday

ചിറ്റാറ്റുകരയിൽ ‘ഒരുവിള കൃഷി’ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023


പറവൂർ
ചിറ്റാറ്റുകര പഞ്ചായത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ ജനകീയാസൂത്രണം 2023 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ‘ഒരുവിള കൃഷി’ ജില്ലാ പഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ അധ്യക്ഷയായി.
പദ്ധതിപ്രകാരം പഞ്ചായത്തിലെ ഒരുവാർഡിൽ ഒരു പ്രധാന വിള കൃഷിചെയ്യും. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കിറ്റ് വിതരണം പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു. നോഡൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു പി നായർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി പി അരൂഷ്, സമീറ ഉണ്ണിക്കൃഷ്‌ണൻ, ലൈബി സാജു, വി എ താജുദീൻ, കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ ശശി മേനോൻ, കൃഷി ഓഫീസർ ജയ മരിയ ജോസഫ്, ഫാ. ജോസഫ് തെക്കിനേടത്ത്, പി എ ഷംസുദീൻ, കെ ഡി വേണുഗോപാൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top