25 April Thursday

മണ്ണെടുപ്പും പാടംനികത്തലും ; ഐക്കരനാട്ടിൽ 
പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022


കോലഞ്ചേരി
അനധികൃത മണ്ണെടുപ്പിനും പാടം നികത്തലിനുമെതിരെ കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഐക്കരനാട് പഞ്ചായത്തിലേക്ക്  മാർച്ചും ധർണയും സംഘടിപ്പിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം കെ മനോജ്‌ ഉദ്ഘാടനം ചെയ്തു. കർഷകസംഘം വില്ലേജ് സെക്രട്ടറി എം വി മോഹനൻ അധ്യക്ഷനായി.

പി കെ അനീഷ്, മോൻസി വർഗീസ്, ഷീജ അശോകൻ എന്നിവർ സംസാരിച്ചു. ട്വന്റി 20 പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നശേഷം ഏക്കർകണക്കിന് പാടശേഖരമാണ് മണ്ണിട്ട് നികത്തിയത്. മാങ്ങാട്ടൂർ കന്നിക്കരമാരി പാടം മണ്ണിട്ട് നികത്തിയതിനെതിരെ സിപിഐ എം ലോക്കൽ കമ്മിറ്റി നൽകിയ പരാതിയെത്തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ നൽകിയിരുന്നു. എന്നാൽ, ഭരണസമിതിയുടെ ഒത്താശയോടെ രാത്രി വീണ്ടും പാടത്തേക്ക് മണ്ണടിച്ചിരുന്നു. മണ്ണെടുപ്പ് നിരോധിച്ചെന്ന് ഭരണസമിതി അവകാശപ്പെടുമ്പോഴും വ്യാപകമായി തുടരുകയാണ്. മൂശാരിപ്പടി, കൂരാച്ചി, പാങ്കോട് പ്രദേശങ്ങളിലെ അനധികൃത മണ്ണെടുപ്പിനെതിരെ  പ്രതിഷേധമുയർന്നിട്ടും ഭരണസമിതി കണ്ടഭാവം നടിച്ചില്ല. പഞ്ചായത്തിൽ നടക്കുന്ന അനധികൃത മണ്ണെടുപ്പിനും പാടം നികത്തലിനുമെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top