25 April Thursday

കോവിഡ് അനാഥരാക്കിയ കുട്ടികൾക്കുള്ള 
ധനസഹായ പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


കൊച്ചി
കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം കലക്ടർ ജാഫർ മാലിക് നിർവഹിച്ചു.   ജില്ലയിലെ എട്ടു കുട്ടികളിൽ രണ്ടു കുട്ടികൾക്കുള്ള സഹായമാണ്‌ ആദ്യഘട്ടമായി നൽകിയത്‌. മൂന്ന് ലക്ഷം രൂപവീതം സർക്കാർ ട്രഷറി സേവിങ്സ്‌ അക്കൗണ്ടിൽ സ്ഥിരനിക്ഷേപമാക്കിയതിന്റെ രേഖ കുട്ടികളുടെ സംരക്ഷകർക്ക് കൈമാറി.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ബിറ്റി കെ ജോസഫ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പ്രേംന മനോജ് ശങ്കർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ എസ്‌  സിനി തുടങ്ങിയവർ പങ്കെടുത്തു. മാതാപിതാക്കളോ ഏക രക്ഷിതാവോ കോവിഡ് മൂലം മരിച്ചവർക്കാണ്‌ ധനസഹായം ലഭിക്കുക. കുട്ടികളുടെ പേരിലുള്ള സ്ഥിരനിക്ഷേപം അവർക്ക്‌ 18 വയസ്സ് പൂർത്തിയാകുമ്പോൾ ലഭിക്കും. കൂടാതെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റ് ജീവനോപാധികൾക്കുമായി മാസം 2000 രൂപയും ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top