18 December Thursday

ആയക്കാട്–-മുത്തംകുഴി–--വേട്ടാമ്പാറ റോഡ്‌ നിർമാണം ഉടൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023


കോതമംഗലം
ആയക്കാട്–- -മുത്തംകുഴി–- -വേട്ടാമ്പാറ റോഡിന്റെ  ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.  16 കോടി രൂപ മുടക്കിയാണ് ആധുനികരീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് കവലയിൽനിന്ന്‌ ആരംഭിച്ച് വേട്ടാമ്പാറവരെ 11 കിലോമീറ്ററാണ് നവീകരിക്കുന്നത്. തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നിവ പുനർനിർമിക്കും. 5.5 മീറ്റർ വീതികൂട്ടിയാണ് റോഡ് നിർമിക്കുന്നത്.
വേട്ടാമ്പാറയിൽനിന്ന്‌ മാലിപ്പാറയ്ക്കുള്ള 500 മീറ്ററും കുളങ്ങാട്ടുകുഴിയിൽനിന്ന്‌ മാലിപ്പാറയ്ക്കുള്ള 250 മീറ്ററും നവീകരിക്കും. നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി എംഎൽഎയുടെ നേതൃത്വത്തിൽ ദേശീയപാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം  സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top