18 April Thursday

തൊഴിലാളി കുടുംബസംഗമം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023


അങ്കമാലി
കാലടി പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) തൊഴിലാളി കുടുംബസംഗമം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്  സി കെ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി.

തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് മെമന്റോയും പഠനോപകരണങ്ങളും വിതരണം ചെയ്തു.  
സിപിഐ എം ലോക്കൽ സെക്രട്ടറി രാജു അമ്പാട്ട്, യൂണിയൻ ആക്ടിങ്‌ ജനറൽ സെക്രട്ടറി പി വി രമേശൻ, വാർഡ് അംഗങ്ങളായ സി വി അശോക് കുമാർ, വത്സലകുമാരി വേണു, ട്രേഡ് യൂണിയൻ നേതാക്കളായ കെ ജെ ജോയി, എം ജെ ജോസ്, കെ പി ബെന്നി, ഐ പി ജേക്കബ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top