25 April Thursday

എംജി സർവകലാശാല കലോത്സവം "അനേക'യ്ക്ക് നാളെ 
തിരശ്ലീല ഉയരും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023


കൊച്ചി
മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ കലോത്സവം ‘അനേക’യ്‌ക്ക്‌ ബുധനാഴ്‌ച എറണാകുളത്ത്‌ തിരശ്ശീല ഉയരും. എട്ടുമുതൽ 12 വരെ ഏഴു വേദികളിലായാണ്‌ കലോത്സവം. അഞ്ച് ജില്ലകളിലെ 209  കോളേജുകളിൽനിന്ന്‌ ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും. എറണാകുളം ദർബാർഹാൾ ഗ്രൗണ്ട്‌, മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ്  എന്നിവിടങ്ങളിലാണ്‌ ഏഴു വേദികൾ.

കോവിഡ്‌കാലത്തെ രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം  സജീവമായ ക്യാമ്പസുകളിൽനിന്ന്‌ എത്തുന്ന കലാപ്രതിഭകളെ വരവേൽക്കാൻ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. എറണാകുളം ആറാംതവണയാണ്‌ എംജി കലോത്സവത്തിന്‌ ആതിഥേയത്വംവഹിക്കുന്നത്‌.ബുധൻ പകൽ മൂന്നിന്‌ നഗരത്തിൽ നടക്കുന്ന വർണശബളമായ ഘോഷയാത്രയ്‌ക്കുശേഷം ദർബാർഹാൾ ഗ്രൗണ്ടിലെ പ്രധാനവേദിയിൽ കലോത്സവം ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ തിരുവാതിരകളി, സമൂഹഗാനം, കേരള നടനം മത്സരങ്ങളും അരങ്ങേറും.

കലോത്സവം വൻ വിജയമാക്കാൻ മേയർ എം അനിൽകുമാർ ചെയർമാനും അർജുൻ ബാബു ജനറൽ കൺവീനറുമായി സ്വാഗതസംഘം പ്രവർത്തിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top