24 April Wednesday

മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


കൊച്ചി
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി. ഓച്ചൻതുരുത്ത്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ (കെ കെ മാലതി നഗർ) അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ പി സതീദേവി ഉദ്ഘാടനം ചെയ്തു. ബുധൻ രാവിലെ 10ന്‌ പുതുവൈപ്പ്‌ ജങ്‌ഷനിൽ പ്രകടനവും രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലും നടന്നു. 

ഉദ്‌ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ ടി വി അനിത അധ്യക്ഷയായി. ടി കെ ഭാസുരാദേവി രക്തസാക്ഷി പ്രമേയവും എം ബി ഷൈനി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി, എസ് ശർമ, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, ജില്ലാ സെക്രട്ടറി പുഷ്‌പ ദാസ്‌, ട്രഷറർ ഇ പത്മാവതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ സി ഉഷകുമാരി, ബീന ബാബുരാജ്, റഷീദ സലിം, പി എസ് ഷൈല, സംഘാടകസമിതി ചെയർമാൻ എ പി പ്രിനിൽ തുടങ്ങിയവർ സംസാരിച്ചു. ടി വി അനിത (കൺവീനർ), എൻ സി ഉഷകുമാരി, രമണി അജയൻ, സീനത്ത്‌ മീരാൻ എന്നിവരുൾപ്പെട്ട പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. 55 ജില്ലാ കമ്മിറ്റി അംഗങ്ങളുൾപ്പെടെ 380 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

വിവിധ സബ്‌ കമ്മിറ്റികൾ: മിനിട്‌സ്‌ –- ബീന ബാബുരാജ്‌ (കൺവീനർ), ശ്രീജ രാജീവ്‌, റീന അജയകുമാർ, വിനീത ദിലീപ്‌. പ്രമേയം–- പി എസ്‌ ഷൈല (കൺവീനർ), ഡോ. രമാകുമാരി, ഐശ്വര്യ സാനു, ജുബൈരിയ ഐസക്‌, സൗമ്യ സനൽ, റസീന ആന്റണി. ക്രഡൻഷ്യൽ: റഷീദ സലിം (കൺവീനർ), കൽപ്പനദത്ത്‌, പി ആർ രചന, ബീന മഹേഷ്‌, റെനി ഉണ്ണി. പ്രതിനിധി സമ്മേളനം വ്യാഴാഴ്‌ചയും തുടരും. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും. കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ പൊതുസമ്മേളനം ഒഴിവാക്കി.

ജില്ലാ സമ്മേളനനഗറിൽ ഉയർത്തിയ പതാക അസോസിയേഷൻ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന എം സി ജോസഫൈന്റെ വസതിയിൽനിന്നാണ് എത്തിച്ചത്.  മകൻ മനു മത്തായി ജില്ലാ ജോയിന്റ്‌ സെക്രട്ടറി എൻ സി ഉഷകുമാരിക്ക് കൈമാറി. യോഗം ജില്ലാ സെക്രട്ടറി പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top