20 April Saturday

അതിഥി കുരുന്നുകളുടെ 
സംഗമം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


കോലഞ്ചേരി
വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ ദിശ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അതിഥിത്തൊഴിലാളികളുടെ കുട്ടികളുടെ സംഗമം ‘ഭാരതീയം’ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ കെ അശോക്‌കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം ലിസി അലക്സ് മുഖ്യപ്രഭാഷണം നടത്തി. ഷാനിഫ ബാബു, അജിത ഉണ്ണിക്കൃഷ്ണൻ, സി ജി നിഷാദ്, സാജിത അബ്ബാസ്, ലിനി അച്ചാരുപറമ്പിൽ, ഷിബി എം ഐസക്, സുരാജ് സുകുമാരൻ എന്നിവർ സംസാരിച്ചു. ഡോ. ബിനോയി പീറ്റർ ക്ലാസെടുത്തു. വിപ്രോയിലെ സീനിയർ എച്ച്ആർ മാനേജർ ലത മനോജ് മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഉത്തർപ്രദേശ്‌, പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top