25 April Thursday

ട്രയാത്ലണിൽ അയൺമാൻ പട്ടം 
നേടി രൂപ്സൺ സേവ്യർ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


ആലുവ
വേൾഡ് ട്രയാത്ലൺ കോർപറേഷൻ ഒമാനിൽ സംഘടിപ്പിച്ച ‘അയൺമാൻ 70.3’ മത്സരത്തിൽ നേട്ടവുമായി ആലുവ സ്വദേശി രൂപ്സൺ സേവ്യർ. ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ 500 കായികതാരങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. കടലിലൂടെ 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്കിൾ ഓട്ടം, 21.1 കിലോമീറ്റർ ഓട്ടം എന്നിവ 8.15 മണിക്കൂർകൊണ്ട് പൂർത്തിയാക്കുന്നവരാണ് വിജയിക്കുക. രൂപ്‌സൺ ഇത് 6.42.29 മണിക്കൂറിൽ പൂർത്തിയാക്കി മിന്നുന്ന വിജയം നേടി.

ലോകത്തിലെതന്നെ അതികഠിനമായ കായികപരീക്ഷണങ്ങളിലൊന്നാണ് അയൺമാൻ ട്രയാത്ലൺ. ഇടവേളകളില്ലാതെ സ്വിമ്മിങ്, സൈക്ലിങ്‌, റണ്ണിങ് എന്നിവ നിശ്ചിത സമയത്തിൽ ചെയ്തുതീർക്കുന്നവരാണ് വിജയിക്കുക. 17 വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന രൂപ്‌സൺ, ടോട്ടൽ എംപവർ എന്ന കമ്പനിയിൽ നെറ്റ്‌വർക് ടെക്നിക്കൽ കൺസൾട്ടന്റാണ്. ആലുവ നസ്രത്ത് റോഡിൽ ആസാദ് ലെയ്‌നിൽ എൻ ടി സേവ്യർ–-ലിസി ദമ്പതികളുടെ മകനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top